2014, ജനുവരി 28, ചൊവ്വാഴ്ച

22 -കാരി കോട്ടയം പെണ്ണിന്റെ കഥ -
ആദിവാസി പെണ്ണിന് മനസിലായില്ല ....
കീറാനും ,മുറിക്കാനും ,പിന്നെ ...
തുന്നിക്കെട്ടാനും അവൾക്ക് അറിയില്ലലോ ...

മാവോ വേട്ട ,പരിശീലനം ...
ഷാർപ്പ് ഷൂട്ടറായി
500 രൂപ ദിനേന വരുമാനം .
"മോബിയസ് " കണ്ടു,കിം കി ഡുകിനെ നമിച്ചു ..

പിന്നീടൊരു എക്സ്ക്ലുസിവ് വെണ്ടയ്ക്ക
"അവിവാഹിത ആദിവാസി അമ്മമാരുടെ -
എണ്ണം കുറഞ്ഞു"

മാനവൻ

ബുദ്ധനും നീഷെയും കൊമ്പ് കോർത്തു
അന്യന്റെ വേദന കാണണം നീ -
വേദനക്ക് ആശ്വാസം ആകണം മാനവൻ

നീഷെ കയർത്തു ;
വേദനയുള്ളോർ നശിച്ചു പോട്ടെ
ചീഞ്ഞു പോയാൽ പിന്നെ കദനമില്ല....

ഇലക്ഷൻ  വന്നു
നീഷേയുടെ പാർടി ജയിച്ചു
നീഷേ നീറോക്ക് പുതിയൊരു വീണ സമ്മാനിച്ചു ..

2014, ജനുവരി 26, ഞായറാഴ്‌ച

വിദേശ നിക്ഷേപം

കാണാം പുതിയൊരു അച്ചുതണ്ട്
മാധ്യമ -രാഷ്ട്രീയ -കുത്തക കൂട്ട്ക്കെട്ട്
കേൾക്കണം "നീരാ രാഡിയ "ടേപ്പ്
ഗ്രഹിക്കാം തനിനിറം പച്ചയായി ....

ക്രമം തെറ്റി പെയ്യും മഴ
വരണ്ട് ഉണങ്ങിയ വയലേലകൾ
ടിപ്പറുകൾ ചീറി പാഞ്ഞു
നിലം നികന്നു .....

സെസ്സ് പദവി പടി കൊടുത്ത് വാങ്ങി
ഐ .ടി ഹബ് വന്നു,സ്പായും വന്നു
ക്രോസ് മസാജിങ്ങ് കേന്ദ്രം വന്നു
നല്ല നാടൻ വിദേശി വന്നു

കർഷകൻ പരമു പട്ടിണിയിൽ
തെരുവ് പട്ടി ചത്താൽ വാർത്ത ആവില്ലലോ ??

സാമ്പത്തിക അവലോകനം 2013
കാർഷിക ഉത്പാദന മേഖലാ വളർച്ച -
അതി ഗംഭീരം ,"പടവലങ്ങ " പോലെ

പടവലങ്ങയെ റെഡിയാക്കണം
അച്ചുതണ്ട് ഉണർന്നു
"പ്രത്യക്ഷ വിദേശ  നിക്ഷേപം "
മന്ത്രി തല സമിതി റെഡി ....

അന്തക വിത്തിനങ്ങൾ ....
എൻഡോസൾഫാൻ വിഷമഴ
വീടിന്റെ മുട്ടപ്പാവിലും വിദേശ നിക്ഷേപ കൃഷി ..
കുറഞ്ഞ സമയം ,കൂടുതൽ വിളവ്‌ ...

ജനകീയ ബജറ്റ്‌ വന്നു
വിഷമഴ വികൃത ജന്മങ്ങൾക്ക്പെൻഷൻ
കർഷകർക്ക് കയറിന് നൂറ് ശതമാനം സബ്സിഡി

ശോഷിച്ച കർഷകൻ നന്ദി പറഞ്ഞു
"തൂങ്ങി ച്ചാകാൻ കയറെങ്കിലും ഫ്രീ ആയി തന്നലോ .......