2010, ഡിസംബർ 11, ശനിയാഴ്‌ച

നഗ്നര്‍

വിക്കി ചോരുന്നു ......


രാജാക്കന്മാര്‍ നഗ്നര്‍ തന്നെ ....

എല്ലാ രഹസ്യവും ചോരുന്ന ആ ദിനം
 
നമ്മളും നഗ്നര്‍ തന്നെ .....

2010, നവംബർ 18, വ്യാഴാഴ്‌ച

കുഫു

അഖിലയില്‍ നിന്നാണ് ആ പേര് കിട്ടിയത്.കുഫു ...അവനെ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു. വീട്ടിലെ സോഫ അവന്‍ നിത്യവും കക്കുസാക്കിയതിനാല്‍ വീട്ടുകാര്‍  അവനെ നാട് കടത്തി .സഞ്ചിയിലാക്കി കുഫുവിനെ കറവക്കാരന്‍  എവിടെയോ കൊണ്ട് കളഞ്ഞു .ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്തോ ?അറിയില്ല ..... അമ്മുവിനോ ജസ്നക്കോ വളര്‍ത്താന്‍ കുഫുവിനെ  വേണമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു .അവര്‍ അനുകൂല മറുപടി പറഞ്ഞില്ല .


                                                   കുഫു (പ്രായം :1 മാസം ആയിരുന്നപ്പോള്‍ )
 
നത  ഹുസൈനെ (http://www.blogger.com/profile/01585153635821105120) നേരത്തെ അറിയാമായിരുന്നെങ്കില്‍ കുഫുവിനെ  അവള്‍ക്ക് കൊടുക്കുമായിരുന്നു .അവളെ കുറിച് അവള്‍ അവളുടെ ബ്ലോഗില്‍ പറയുന്നത് ഇങ്ങനെ :
....i love my cute cats .their innocence makes me believe that all goodness has not been wiped away from this wide wicked world...




                                            കുഫു (പ്രായം :3 മാസം ആയിരുന്നപ്പോള്‍ )

2010, ജൂലൈ 8, വ്യാഴാഴ്‌ച

അഭിമാന ഹത്യ....

ചവച്ചരച്ചു  ചെന്നായ്ക്കള്‍ നിന്ന്നെ........
രസിച്ചു നിന്‍ അച്ഛന്‍ നിര്‍വ്രിതിയാലേ
നിന്‍ ആര്‍ത്ത നാദം മുരളീ രവമായി
കേട്ട് നിന്‍ അച്ഛന്‍ അഭിമാനിയായി 
അമാന്യമാം മരണം നിനക്ക് വിധി ച്ചു
മാന്യത കാത്തു ,ആര്‍ത്തു ചിരിച്ചു ...
ഹരിയാനാ മണ്ണില്‍ നടന്ന ഇക്കാര്യം 
പ്രണയിക്കും പെണ്ണെ ,നിനക്കൊരു പാഠം 
കേള്‍ക്കുന്നു ഞാന്‍ ,നിന്‍ ആര്‍ത്ത നാദം 
തകര്‍ന്നു പോം ,എന്‍ ഹൃദയമതിനാലേ 
അതി ക്രുരമാമി അഭിമാന ഹത്യകള്‍ 
ഭാരത മണ്ണിന്‍ അപമാനമാണേ...

2010, ജൂലൈ 5, തിങ്കളാഴ്‌ച

"ഹര്‍ത്താല്‍ "

വീണ്ടുമൊരവധി, വിശ്രമം ,സുഖ നിദ്ര ....
"ഹര്‍ത്താല്‍ "ദിനം  എനിക്ക് ഏറെ ഇഷ്ടം ...
പുക തള്ളും വാഹന കൂട്ടമില്ല 
വിഷ വാതകത്തി ന്‍ കുഴലുമില്ല 
വ്യവസ്തെതി നിശ്ചലം ,വ്യവസായം നിശ്ചലം 
ഉയരും സുചികക്കൊരു കടിഞാണ്‍
കോപ്പന്‍ ഹെഗനില്‍ നമ്മള്‍ തോറ്റു...
ഹര്‍ത്താല്‍ ഏറിയാല്‍ നാം ജയിച്ചു ..
ഹരിതമാം ഗ്രിഹ വാതകങ്ങള്‍ ഇല്ല
ഹര്‍ത്താല്‍ ഭുമിക്കും ഏറെ ഇഷ്ടം ...
ആഗോള ഹര്‍ത്താല്‍ വേണമിവിടെ
മാസത്തില്‍ രണ്ടെണ്ണം എന്ന തോതില്‍ 

ആയുസ്സ് നീളട്ടെ അമ്മയാം ഭൂമി തന്‍ 
നടത്താം നമുക്ക് "ആഗോള ഹര്‍ത്താല്‍ "

എച് .ഐ .വി

പെണ്ണ്

2010, ജൂൺ 23, ബുധനാഴ്‌ച