തീവണ്ടിയില്‍നിന്നു വീണ് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു
Posted on: 04 Jun 2011
തിരുവനന്തപുരം: തീവണ്ടിയില്‍നിന്നു തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. നെടുമങ്ങാട് പത്താംകല്ല് ദാറുല്‍ നൂറില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ ഡോ.അബ്ദുള്‍അസീസ് (30) ആണ് മരിച്ചത്.
എറണാകുളം സഹകരണ ആസ്പത്രിയിലെ ഡോക്ടറായിരുന്നു അബ്ദുല്‍ അസീസ്.
ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് തീവണ്ടിയില്‍ വരുന്നതിനിടെ വക്കം മൂന്നാലുംമൂട്ടിന് സമീപംവെച്ചാണ് ഇയാള്‍ തെറിച്ചുവീണത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍നിന്നാണ് പരിക്കേറ്റ ആളിനെക്കുറിച്ച് വിവരം ലഭിച്ചത്.സംഭവദിവസം രാത്രി 8.50 ന് ഡോക്ടര്‍ വീടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കരുനാഗപ്പള്ളിയിലെത്തിയതായി വീട്ടുകാരോട് പറഞ്ഞു.
ചികിത്സയിലായിരുന്ന ഡോക്ടര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമങ്ങാട് പേരുമല പള്ളി കബര്‍സ്ഥാനില്‍ . ഉമ്മ: സുബൈദബീവി. സഹോദരന്‍: അല്‍അമീന്‍, അന്‍വര്‍ സഹദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ്.(മാതൃഭൂമി ജൂണ്‍ 4 2011)
എന്തേ പറയാതെ പോയി എറണാകുളം സഹകരണ ആസ്പത്രിയിലെ ഡോക്ടറായിരുന്നു അബ്ദുല്‍ അസീസ്.
ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് തീവണ്ടിയില്‍ വരുന്നതിനിടെ വക്കം മൂന്നാലുംമൂട്ടിന് സമീപംവെച്ചാണ് ഇയാള്‍ തെറിച്ചുവീണത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍നിന്നാണ് പരിക്കേറ്റ ആളിനെക്കുറിച്ച് വിവരം ലഭിച്ചത്.സംഭവദിവസം രാത്രി 8.50 ന് ഡോക്ടര്‍ വീടുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കരുനാഗപ്പള്ളിയിലെത്തിയതായി വീട്ടുകാരോട് പറഞ്ഞു.
ചികിത്സയിലായിരുന്ന ഡോക്ടര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമങ്ങാട് പേരുമല പള്ളി കബര്‍സ്ഥാനില്‍ . ഉമ്മ: സുബൈദബീവി. സഹോദരന്‍: അല്‍അമീന്‍, അന്‍വര്‍ സഹദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ്.(മാതൃഭൂമി ജൂണ്‍ 4 2011)
എന്തേ നേരത്തെ പോയി ....
ഒരുപാട് നീ ലോകത്തിനു നല്‍കുമെന്ന് ഉറപ്പായിരുന്നു ....
എന്തേ നീ ഞങ്ങളെ കരയിപ്പിച്ചു ....
:-(
മറുപടിഇല്ലാതാക്കൂ