2012, ഫെബ്രുവരി 18, ശനിയാഴ്‌ച

പ്രണയം

പ്രണയം 
പ്രണയത്തിനു മതമുണ്ടോ ??
ഇല്ലായെന്ന് ഭുരിഭാഗം ......
പ്രണയത്തിനു മദമുണ്ടോ ??
ഉണ്ടെന്നു എല്ലാവരും ....
പ്രണയത്തിന്‍ മദം പൊട്ടിയെന്നാല്‍
മയക്കുവെടി വിദഗ്തര്‍ കടലാസ് പുലി 
മതത്തിന്‍ മതിലുകള്‍ തവിടുപൊടി .........

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

വാലന്റൈന്‍(valentine ) day

കദളി,ഞാലിപൂവന്‍,പിന്നെ അമൃത വാഹിനിയും
നട്ടു ഞാനന്ന് രാവിലെ തന്നെ ..
രുചിയുള്ള പഴമെല്ലാം ആസ്വദിക്കാം
നാളല്പം കഴിയട്ടെ കാത്തിരിക്കാം
സമയ ലാഭം ,ധനനഷ്ട്ടവുമില്ല
കലങ്ങിയ കണ്ണും മനസ്സുമില്ല
പ്രണയ കോളുകള്‍ തീരെയില്ല
അടിയും തടയും വഴക്കുമില്ല
ഇനി മുതല്‍ ആ ദിനം വാഴ നടാം
വാലന്റൈന്‍(valentine ) ദിനത്തില്‍
പ്ലാന്റൈന്‍ (plantain ) നടാം ....