2012, മാർച്ച് 3, ശനിയാഴ്‌ച

ക്യാമ്പസ്‌ പ്രണയം















ഹംസവും മേഘവും ദൂത് ചൊല്ലാന്‍
വന്നു ചേര്‍ന്നന്നു കലാലയത്തില്‍ ...
ദിവ്യമാം പ്രണയത്തിന്‍ പാരിജാതം
പൂത്തുലഞ്ഞന്നു കലാലയത്തില്‍

കടലാസും പേനയും ദൂത് ചൊല്ലാന്‍
പിന്നെ വന്നു കലാലയത്തില്‍ ...
ദിവ്യമാം പ്രണയത്തിന്‍ വീണ മീട്ടാന്‍
പുസ്തക താളുകള്‍ മത്സരിച്ചു ....

കമ്പ്യൂട്ടര്‍ ,ഇന്റര്‍നെറ്റ്‌ ,വെബ്‌ വന്നു
പ്രണയത്തിന്‍ ഇന്‍സ്റ്റന്റ് മെസ്സേജ് വന്നു
ദിവ്യമാം പ്രണയത്തിന്‍ ദീപ്തി മെല്ലെ
മങ്ങാന്‍ തുടങ്ങി കലാലയത്തില്‍ ...

ഐ പില്ലും ,മൂഡ്സും,
സൈഫ്    സെക്സ് സും വന്നു
"ടേറ്റിങ്ങിന്‍" നുതന ട്രെന്‍ഡ് വന്നു
ദിവ്യമാം പ്രണയം അന്ത്യ ശ്വാസം
വലിച്ചു തുടങ്ങി കലാലയത്തില്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ