2014 ജനുവരി 28, ചൊവ്വാഴ്ച

22 -കാരി കോട്ടയം പെണ്ണിന്റെ കഥ -
ആദിവാസി പെണ്ണിന് മനസിലായില്ല ....
കീറാനും ,മുറിക്കാനും ,പിന്നെ ...
തുന്നിക്കെട്ടാനും അവൾക്ക് അറിയില്ലലോ ...

മാവോ വേട്ട ,പരിശീലനം ...
ഷാർപ്പ് ഷൂട്ടറായി
500 രൂപ ദിനേന വരുമാനം .
"മോബിയസ് " കണ്ടു,കിം കി ഡുകിനെ നമിച്ചു ..

പിന്നീടൊരു എക്സ്ക്ലുസിവ് വെണ്ടയ്ക്ക
"അവിവാഹിത ആദിവാസി അമ്മമാരുടെ -
എണ്ണം കുറഞ്ഞു"

മാനവൻ

ബുദ്ധനും നീഷെയും കൊമ്പ് കോർത്തു
അന്യന്റെ വേദന കാണണം നീ -
വേദനക്ക് ആശ്വാസം ആകണം മാനവൻ

നീഷെ കയർത്തു ;
വേദനയുള്ളോർ നശിച്ചു പോട്ടെ
ചീഞ്ഞു പോയാൽ പിന്നെ കദനമില്ല....

ഇലക്ഷൻ  വന്നു
നീഷേയുടെ പാർടി ജയിച്ചു
നീഷേ നീറോക്ക് പുതിയൊരു വീണ സമ്മാനിച്ചു ..

2014 ജനുവരി 26, ഞായറാഴ്‌ച

വിദേശ നിക്ഷേപം

കാണാം പുതിയൊരു അച്ചുതണ്ട്
മാധ്യമ -രാഷ്ട്രീയ -കുത്തക കൂട്ട്ക്കെട്ട്
കേൾക്കണം "നീരാ രാഡിയ "ടേപ്പ്
ഗ്രഹിക്കാം തനിനിറം പച്ചയായി ....

ക്രമം തെറ്റി പെയ്യും മഴ
വരണ്ട് ഉണങ്ങിയ വയലേലകൾ
ടിപ്പറുകൾ ചീറി പാഞ്ഞു
നിലം നികന്നു .....

സെസ്സ് പദവി പടി കൊടുത്ത് വാങ്ങി
ഐ .ടി ഹബ് വന്നു,സ്പായും വന്നു
ക്രോസ് മസാജിങ്ങ് കേന്ദ്രം വന്നു
നല്ല നാടൻ വിദേശി വന്നു

കർഷകൻ പരമു പട്ടിണിയിൽ
തെരുവ് പട്ടി ചത്താൽ വാർത്ത ആവില്ലലോ ??

സാമ്പത്തിക അവലോകനം 2013
കാർഷിക ഉത്പാദന മേഖലാ വളർച്ച -
അതി ഗംഭീരം ,"പടവലങ്ങ " പോലെ

പടവലങ്ങയെ റെഡിയാക്കണം
അച്ചുതണ്ട് ഉണർന്നു
"പ്രത്യക്ഷ വിദേശ  നിക്ഷേപം "
മന്ത്രി തല സമിതി റെഡി ....

അന്തക വിത്തിനങ്ങൾ ....
എൻഡോസൾഫാൻ വിഷമഴ
വീടിന്റെ മുട്ടപ്പാവിലും വിദേശ നിക്ഷേപ കൃഷി ..
കുറഞ്ഞ സമയം ,കൂടുതൽ വിളവ്‌ ...

ജനകീയ ബജറ്റ്‌ വന്നു
വിഷമഴ വികൃത ജന്മങ്ങൾക്ക്പെൻഷൻ
കർഷകർക്ക് കയറിന് നൂറ് ശതമാനം സബ്സിഡി

ശോഷിച്ച കർഷകൻ നന്ദി പറഞ്ഞു
"തൂങ്ങി ച്ചാകാൻ കയറെങ്കിലും ഫ്രീ ആയി തന്നലോ .......



2012 ജൂൺ 10, ഞായറാഴ്‌ച

ടി. പി. ചന്ദ്രശേഖരന്‍

ടി.പി.ചന്ദ്ര ശേഖരനെ കുറിച്ച് വന്ന ബ്ലോഗ്‌ രചനകള്‍ ഏതൊക്കെയാണ് ?കവിതകള്‍ ആണ് വേണ്ടത് .ദയവായി ലിങ്കുകള്‍ മെയില്‍ ചെയ്യുക .
jasimndd@gmail.com

2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച

സ്ത്രീ തന്നെ സ്ത്രീ ധനം



വിവരവും ജ്ഞാനവും ഏറിയാലും 
ചില നാട്ടു നടപ്പുകള്‍ പതിവ് പടി
"ഐച്ഹി കം " നുറെണ്ണം ഉണ്ടെങ്കിലും 
നാട്ട് നടപ്പെ  നടക്കയുള്ളൂ......

മാറില്ല മാങ്ങ തന്‍ പുളിയൊട്ടുമേ...
നീങ്ങില്ല ഹൃദയത്തിന്‍ മൂട് പടം 
മാറ്റമില്ലാത്തതു "മാറ്റം " മാത്രം 
ഈ "നാട്ട് നടപ്പിനും " മൂത്രം നാറ്റം ......


മരതകം

മരതകമാമൊരു പെണ്ണിന് സമമാകാന്‍ 
മതിയല്ല, ഈ ഭൂമി പിന്നതിന്‍ ഖനിജവും 
ആകണം നീയത് മെല്ലെ മെല്ലെ ...
നീ തന്നെ മരതകം,വേറെ വേണ്ട ...
മൂല്യമതേറിടും കോഹിനൂറും
തോല്‍ക്കണമെന്നും  നിന്‍ പ്രഭയാല്‍ .....

മാറണം നീയെന്നും സാന്ത്വനമായ് 
ഏകണം സ്നേഹത്തിന്‍ തേന്‍ കണവും...
ഒന്നായിരിക്കുവാന്‍ പ്രാര്‍ത്തികണം
നന്നായ് നടക്കുവാന്‍ യത്നിച്ചിടാം.....



2012 ഏപ്രിൽ 18, ബുധനാഴ്‌ച

കുറിമാനം

ഒരു കുറിമാനം കണ്ടപ്പോള്‍ മനസ്സില്‍ വന്നത് കുറിക്കുന്നു .......

കാലം മാറുമ്പോള്‍ പ്രണയത്തിന്റെ രീതി ശാസ്ത്രവും മാറണം

അല്ലെങ്കില്‍ പിന്നെ എന്ത് പുരോഗതി ?
അമ്പല കാളകള്‍ക്ക് നമോവാകം ...
സത്ര ങള്‍ക്ക് "ജയ് ഹോ "

ഇനി വസ്ത്രങ്ങള്‍ വേണ്ട

കാലം മാറുമ്പോള്‍ തുണിയില്ലാതെ നടന്നാല്‍-
ആരോ പറഞ്ഞ പോലെ ...
ഒന്നും തേഞ്ഞു പോകില്ലലോ ??