2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

സ്ത്രീ തന്നെ സ്ത്രീ ധനം



വിവരവും ജ്ഞാനവും ഏറിയാലും 
ചില നാട്ടു നടപ്പുകള്‍ പതിവ് പടി
"ഐച്ഹി കം " നുറെണ്ണം ഉണ്ടെങ്കിലും 
നാട്ട് നടപ്പെ  നടക്കയുള്ളൂ......

മാറില്ല മാങ്ങ തന്‍ പുളിയൊട്ടുമേ...
നീങ്ങില്ല ഹൃദയത്തിന്‍ മൂട് പടം 
മാറ്റമില്ലാത്തതു "മാറ്റം " മാത്രം 
ഈ "നാട്ട് നടപ്പിനും " മൂത്രം നാറ്റം ......


മരതകം

മരതകമാമൊരു പെണ്ണിന് സമമാകാന്‍ 
മതിയല്ല, ഈ ഭൂമി പിന്നതിന്‍ ഖനിജവും 
ആകണം നീയത് മെല്ലെ മെല്ലെ ...
നീ തന്നെ മരതകം,വേറെ വേണ്ട ...
മൂല്യമതേറിടും കോഹിനൂറും
തോല്‍ക്കണമെന്നും  നിന്‍ പ്രഭയാല്‍ .....

മാറണം നീയെന്നും സാന്ത്വനമായ് 
ഏകണം സ്നേഹത്തിന്‍ തേന്‍ കണവും...
ഒന്നായിരിക്കുവാന്‍ പ്രാര്‍ത്തികണം
നന്നായ് നടക്കുവാന്‍ യത്നിച്ചിടാം.....



2012, ഏപ്രിൽ 18, ബുധനാഴ്‌ച

കുറിമാനം

ഒരു കുറിമാനം കണ്ടപ്പോള്‍ മനസ്സില്‍ വന്നത് കുറിക്കുന്നു .......

കാലം മാറുമ്പോള്‍ പ്രണയത്തിന്റെ രീതി ശാസ്ത്രവും മാറണം

അല്ലെങ്കില്‍ പിന്നെ എന്ത് പുരോഗതി ?
അമ്പല കാളകള്‍ക്ക് നമോവാകം ...
സത്ര ങള്‍ക്ക് "ജയ് ഹോ "

ഇനി വസ്ത്രങ്ങള്‍ വേണ്ട

കാലം മാറുമ്പോള്‍ തുണിയില്ലാതെ നടന്നാല്‍-
ആരോ പറഞ്ഞ പോലെ ...
ഒന്നും തേഞ്ഞു പോകില്ലലോ ??

 പിണക്കവും ഇണക്കവും


ആദ്യ റൗണ്ടില്‍ കാടടച്ചു വെടി
ഹൃദയം തകര്‍ന്നു ഞാന്‍ വടി
ക്ഷമ ചോദിച്ചവള്‍ ഉടനടി
ഉറങ്ങി പോയി ഞാന്‍ ,ഇല്ല മറുപടി
സ്നേഹോപദേശം നല്‍കി മുല്ല ചെടി
പക്വത നീ കാണിക്കണം ഗടി
വേണ്ട നിങ്ങള്‍ക്കിടയില്‍ തമ്മിലടി
മിണ്ടി ഞങ്ങള്‍ തീര്‍ന്നു അടി
ഇപ്പോള്‍ പ്രണയത്തിന്‍ വെള്ളക്കൊടി ...........